Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 21
    Breaking:
    • റിയാദില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറും മൂന്നു വാഹനങ്ങളും കത്തിനശിച്ചു
    • ഗ്രാൻഡ്-കസവ് മെഗാ പായസമത്സരം; രുചിഭേദങ്ങളുടെ നിറവുള്ള അനുഭവമായി
    • ഒലിവ് എണ്ണ ടിന്നിൽ കടത്താൻ ശ്രമിച്ചത് വൻ മയക്കുമരുന്ന്; പിടികൂടി സൗദി കസ്റ്റംസ്
    • ‌കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25ന്റെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ
    • വിവാഹദിനത്തിൽ അപകടം; ഐസിയു കല്യാണമണ്ഡപമാക്കി ആവണിയും ഷാരോണും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കള്ളനോട്ട് കേസ്: കണ്ണൂരിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ

    deskBy desk15/05/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – കണ്ണൂർ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൃക്കരിപ്പൂർ, പടന്ന സ്വദേശികളെയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. അതിനിടെ പയ്യന്നൂരിൽ എ.ടി.എം സി ഡി എമ്മിൽ നിക്ഷേപിച്ച അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തി.
    തൃക്കരിപ്പൂർ എടച്ചാക്കെ സ്വദേശിയായ മുപ്പത്തിയെട്ടുകാരനേയും പടന്ന പഞ്ചായത്ത് ഓഫീസിനടുത്തുളള അമ്പത്തിയഞ്ചുകാരനെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. ദിവസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ അഞ്ഞൂറിന്റെ കള്ളനോട്ടുകളുമായി പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം.എ ഷിജു(36)വിനെ ടൗൺ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടർ പാടിയോട്ടുചാൽ ഏച്ചിലംപാറ സ്വദേശിനി പി ശോഭ(45)യേയും പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. അന്തർ സംസ്ഥാന ബന്ധങ്ങളുളള കളളനോട്ട് റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് സൂചന.
    പയ്യന്നൂർ കണ്ടോത്ത് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹന മെക്കാനിക്കുമായ എം. എ. ഷിജു (36) വിനെ കാൾടെക്‌സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ വെച്ചാണ് അഞ്ച് അഞ്ഞുറിന്റെ 2 ബി എം 720582, 2 ബി എം 720586, 2 ബി എം 720587, 3 സി എൻ 8326 24, 3 സി എൻ 83 2655 എന്നീ സീരിയലുകളിലുള്ള കള്ള നോട്ടുകളുമായി പിടികൂടിയത്. ഈ സീരിയലുകളിലുള്ളനോട്ടുകളാണ് പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലെ എ.ടി.എമ്മിൽ കണ്ടെത്തിയത്. കള്ളനോട്ടുകൾ ബാങ്ക് അധികൃതർ കണ്ണൂർ ടൗൺ പോലീസിന് കൈമാറി.
    കള്ളനോട്ട് കേസിലെ അന്തർസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ 10 അംഗ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ പൊലീ സ് ഇൻസ്‌പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കള്ളനോട്ട് ഇടപാടിൽ കാസർകോട്, കർണാടക സംഘങ്ങൾക്ക് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്.
    നേരത്തെ പിടിയിലായ പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ ശോഭ മുഖ്യ കണ്ണിയാണെന്നാണ് സൂചന. പാടിയോട്ടുചാലിലെ പെട്രോൾ പമ്പിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം 500 രൂപ കള്ളനോട്ട് നൽകിയ കേസിലും ശോഭ പ്രതിയാണ്. കണ്ണൂർ ടൗൺ, ചീമേനി, ചെറുപുഴ സ്റ്റേഷനുകളി ലെ ഉദ്യോഗസ്ഥർ ശോഭയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രിന്റിങ് മെഷീൻ, ലാപ്‌ടോപ്, നിരോധിച്ച ആയിരത്തിന്റെ നോട്ടുകൾ, പിൻവലിച്ച രണ്ടായിരത്തിന്റെ നോട്ടുകൾ, അഞ്ഞൂറിന്റെയും പത്തിന്റെയും നോട്ടുകെട്ടുകൾ, നിരവധി സീലുകൾ എന്നിവ കണ്ടെടുത്തിരുന്നു. ഇവരെ കൂടുതലായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ശോഭയെ നേരത്തെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനയിൽ നിന്നാണ് ഇന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പുറമെ സൈബർ സെൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

    ഫോട്ടോ – അറസ്റ്റിലായ ശോഭ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Counterfeit case Kannur
    Latest News
    റിയാദില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറും മൂന്നു വാഹനങ്ങളും കത്തിനശിച്ചു
    21/11/2025
    ഗ്രാൻഡ്-കസവ് മെഗാ പായസമത്സരം; രുചിഭേദങ്ങളുടെ നിറവുള്ള അനുഭവമായി
    21/11/2025
    ഒലിവ് എണ്ണ ടിന്നിൽ കടത്താൻ ശ്രമിച്ചത് വൻ മയക്കുമരുന്ന്; പിടികൂടി സൗദി കസ്റ്റംസ്
    21/11/2025
    ‌കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25ന്റെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ
    21/11/2025
    വിവാഹദിനത്തിൽ അപകടം; ഐസിയു കല്യാണമണ്ഡപമാക്കി ആവണിയും ഷാരോണും
    21/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version