കോഴിക്കോട്– ഗൾഫിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ ഗ്രാൻഡ് അവരുടെ ജിസിസിയിലെ വിവിധ സ്റ്റോറുകൾക്കായി കേരളത്തിൽ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
2025 സപ്തംബർ 28, ഞായറാഴ്ച കാലത്ത് 9 മുതൽ ഉച്ചക്ക് 1 മണി വരെ നിലമ്പൂരിലെ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ക്യാമ്പസിലാണ് ഡ്രൈവ്.
പത്താം ക്ലാസ്സ് മുതൽ ഡിഗ്രി വരെ വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അവസരമുണ്ട്. വിസ, താമസം, ഭക്ഷണം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്ലയിസ്മെന്റ് സെൽ, ഐ ക്യു.എ.സി എന്നിവ ഗ്രാൻഡ് ഗ്രൂപ്പുമായി ചേർന്ന് ആണ് നിയമന പരിപാടി സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർക്ക് നേരിൽ എത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +916238900536, +916238900537 ബന്ധപ്പെടുക.