കരിയർ ബ്രേക്കുള്ള വനിതകൾക്ക് തൊഴിലവസരവുമായി ഇൻഫോസിസ്. ആറുമാസത്തോളം കരിയർ ബ്രേക്കുള്ള കുറഞ്ഞത് രണ്ടു വർഷം എക്സ്പീരിയൻ്സ് ഉള്ളവർക്കാണ് അവസരം ലഭിക്കുക. ഡെവലപ്പർ, ടെക്നിക്കൽ ലീഡ്, മാനേജർ പദവികളിലേക്കാണ് നിയമനം. ജാവ,.നെറ്റ്, സാപ്പ്, ഒറാക്കിൾ, സെയിൽസ് ഫോഴ്സ്, റിയാക്ട്, പൈത്തൺ, തുടങ്ങിയവയിൽ പരിജ്ഞാനം ഉള്ളവരെയാണ് ഈ പദവികളിലേക്ക് നിയമിക്കുന്നത്.
റീസ്റ്റാർട്ട് വിത്ത് ഇൻഫോസിസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ അവസരം. 2020 ഓടെ കമ്പനിയുടെ തൊഴിൽ ശക്തിയിൽ 45 ശതമാനം സ്ത്രീകളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group