ദുബൈ– ഇന്ത്യയിലടക്കം നിരവധി അവസരങ്ങളുമായി എമിറേറ്റ്സ് എയർലൈൻസ്. 350 റോളുകളിലുമായി 17300 ലധികം പ്രൊഫഷണലുകളെ നിയമിക്കാനാണ് എമിറേറ്റ്സ് ഗ്രൂപ്പിന്റെ നീക്കം. ഇതിൽ 136 ഒഴിവുകളിൽ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എയർലൈൻ, എയർപോർട്ട് ഓപ്പറേഷൻസ്, ക്യാബിൻ ക്രൂ, കൊമേർഷ്യൽ, കോർപ്പറേറ്റ്, ഉപഭോക്തൃ സേവനങ്ങൾ, എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, പൈലറ്റുമാർ തുടങ്ങിയ മേഖലകളിലേക്കും ആളുകളെ നിയമിക്കുന്നുണ്ട്. യുഎസ്, ഇന്ത്യ, ബ്രസീൽ, സൗദി അറേബ്യ, സ്പെയിൻ, തായ്ലൻഡ്, ജപ്പാൻ, യുഎഇ തുടങ്ങീ 22 രാജ്യങ്ങളിലായാണ് അവസരം. ജൂലൈ 25 വരെ ലിസ്റ്റുചെയ്ത 136 ഒഴിവുകളിൽ 94 ഒഴിവുകളും യുഎഇക്ക് പുറത്താണ്.
ഇന്ത്യയിലെ അവസരങ്ങൾ–
ഡൽഹിയിൽ ഒരു ജൂനിയർ ഓഫീസ് ക്ലർക്ക്, കൊൽക്കത്തയിലെ എയർപോർട്ട് സർവീസ് ഓഫീസർ, മുംബൈ കോൺടാക്റ്റ് സെന്ററിൽ കസ്റ്റമർ സെയിൽസ് ആൻഡ് സർവീസ് ഏജന്റ് എന്നിങ്ങനെ മൂന്ന് ഒഴിവുകളാണ് ഇന്ത്യയിലുള്ളത്.
കൊൽക്കത്തയിലെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 28, ഡൽഹിയിലേത് ഓഗസ്റ്റ് 5, മുംബൈയിലേത് സെപ്റ്റംബർ 30 എന്നിങ്ങനെ ആണ്.