ദുബൈ – ദുബൈയിൽ ജോലി നോക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ നിരവധി അവസരങ്ങളോടെ വാക്ക് ഇൻ ഇൻ്റർവ്യു സംഘടിപ്പിക്കാനൊരുങ്ങി യുണികായ് ഫുഡ്സ് പിജെഎസ്‌സി കമ്പനി. 2025 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 4 വരെയും 2025 സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 11 വരെയുമാണ് വാക്ക്-ഇൻ ഇൻ ഇൻ്റർവ്യു നടക്കുക.
വാൻ സെയിൽസ്മാൻ, റഫ്രിജറേഷൻ ടെക്നീഷ്യൻ / ഡ്രൈവർ, മിക്സിംഗ് & പ്രോസസ്സിംഗ് ഓപ്പറേറ്റർ, ജനറൽ ഹെൽപ്പർ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. 2-5 വർഷത്തെ പ്രവർത്തി പരിചയം അവശ്യമാണ്. വാൻ സെയിൽസ്മാൻ പോസ്റ്റ് നോക്കുന്നവർ യുഎഇ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവരായിരിക്കണം. രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെയാണ് സമയം. വാക്ക് ഇൻ അഭിമുഖം നടക്കുന്നത് – യുണികായ് ഫുഡ്സ് പിജെഎസ്‌സി (UNIKAI FOODS PJSC) Al Quoz-1, അൽ മെയ്ദാൻ സ്ട്രീറ്റ്, ദുബൈ ബൗളിംഗ് സെന്ററിനു സമീപം.