ചെന്നൈ– പുതിയ തലമുറയ്ക്കായി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ പെയ്മെന്റ് പ്ലാറ്റ്ഫോമായ zoho Pay ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും ഫിൻടെക് മേഖലയിലും വലിയ ശ്രദ്ധ നേടി വരികയാണ്. ഉപയോക്താക്കൾക്ക് പണമിടപാടുകൾ വളരെ വേഗത്തിലും സുരക്ഷിതമായും നടത്താൻ കഴിയുന്ന സംവിധാനം ഇതാണ്.
ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ UPI ഐഡി ബന്ധിപ്പിച്ചാൽ, ആപ്പ് വഴിയുള്ള മണി ട്രാൻസ്ഫർ, ബിൽ പേയ്‌മെന്റ്, റീചാർജ്, ഓൺലൈൻ ഷോപ്പിംഗ് പേയ്‌മെന്റ് തുടങ്ങി എല്ലാ ഇടപാടുകളും എളുപ്പത്തിൽ പൂർത്തിയാക്കാം. പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഇത് വലിയ സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു.
സുരക്ഷിത എൻക്രിപ്ഷൻ ടെക്നോളജി ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ zohoPay കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനൊപ്പം, ട്രാൻസാക്ഷൻ ചാർജുകൾ കുറഞ്ഞതും ഉപഭോക്തൃ സൗഹൃദമായ ഇന്റർഫേസും ഈ ആപ്പിന്റെ പ്രധാന ആകർഷണങ്ങളാണ്.
രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് zoho Pay ലക്ഷ്യമിടുന്നത്. പുതിയ ഓഫറുകളുമായി ഈ സേവനം കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.



