ന്യൂഡൽഹി– മണ്ഡല പുനർനിർണയത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം വോട്ടെടുപ്പിൽ തെളിയിക്കാൻ സർക്കാരിന് സാധിക്കാതെ വന്നതോടെയാണിത്. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ ആദ്യമായാണ് നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ സഭയിൽ വോട്ടിനിട്ട് പരാജയപ്പെടുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
സഭയിൽ നടന്ന നിർണ്ണായക വോട്ടെടുപ്പിൽ ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് സമാഹരിക്കാനായത്. എന്നാൽ പ്രതിപക്ഷ നിരയിൽ നിന്ന് 230 പേർ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിലേറ്റ ഈ പരാജയം സർക്കാരിന് വലിയ രാഷ്ട്രീയ പ്രഹരമായി മാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



