Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    • ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    • മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പഠനവും ആരോഗ്യവും പ്രധാനം; കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിയന്ത്രണം വരുന്നു?

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/02/2026 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു– കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ ഗൗരവമായ ആലോചന തുടങ്ങുന്നു. ബെംഗളൂരുവിൽ നടന്ന സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ (വിസി) സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ വിഷയം ചർച്ചയ്ക്കിട്ടത്. മൊബൈൽ ആസക്തി, ഓൺലൈൻ ഗെയിമിംഗ്, സോഷ്യൽ മീഡിയ എന്നിവ കുട്ടികളുടെ പഠനത്തെയും ശാരീരിക-മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു.

    വിഷയത്തിൽ വിസിമാരുടെ അഭിപ്രായം തേടിയ മുഖ്യമന്ത്രി, ഓസ്‌ട്രേലിയയിൽ കുട്ടികൾക്കായി നടപ്പിലാക്കിയ സോഷ്യൽ മീഡിയ നിരോധനവും യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ വിസിമാർക്കിടയിൽ ഈ വിഷയത്തിൽ ഭിന്നാഭിപ്രായമാണ് ഉയർന്നത്. ഫോണുകൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം പ്രത്യേക വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തിന് ശേഷം ഹോംവർക്കുകൾക്കും മറ്റുമായി മൊബൈൽ ഫോണുകൾ അമിതമായി ഉപയോഗിക്കുന്ന ശീലം സ്കൂളുകളിൽ വർദ്ധിച്ചതായും ചർച്ചയിൽ ഉയർന്നു വന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിർമ്മിത ബുദ്ധിയുടെയും (AI) സാമൂഹിക മാധ്യമങ്ങളുടെയും ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം കുട്ടികളിൽ ഉറപ്പാക്കാൻ സർക്കാർ നടപടികൾ ആലോചിക്കുന്നുണ്ടെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി വിദ്ഗ്ധരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ban Mobile Phone children Karnataka karnataka government
    Latest News
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026
    ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    22/02/2026
    ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    22/02/2026
    മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.