ന്യൂഡൽഹി – വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ബിജെപി. ബിജെപി നേതാവും എംപിയുമായ അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.
വയനാട് ലോക്സഭ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ് അനുരാഗ് ഠാക്കൂറിന്റെ ആരോപണം.
വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടുകളുണ്ടെന്നും അതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസത്തിലുള്ള വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു.
സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പോലും ക്രമവിരുദ്ധമായിട്ടായിരുന്നെന്നും ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കുന്നതിനും മൂന്ന് വര്‍ഷം മുന്‍പ് സോണിയ ഗാന്ധി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഠാക്കൂർ പറഞ്ഞു.