Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    • ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    • മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    • ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    • സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ട്രംപിന്റെ കർശന നിർദേശം, കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം ഇന്ത്യയിലേയ്ക്ക് തിരിച്ചു

    DeskBy Desk04/02/2025 India World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്‌‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദേശത്തിന് പിന്നാലെ യുഎസ് സൈനിക വിമാനത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. യുഎസിന്റെ സി-17 വിമാനമാണ് ആദ്യ സംഘം കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. യുഎസിൽ ഏകദേശം 18,000 ഇന്ത്യൻ കുടിയേറ്റക്കാരാണ് അനധികൃതമായി താമസിക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന യുഎസ് സൈനിക വിമാനങ്ങളുടെ ഏറ്റവും ദൂരെയുള്ള ലക്ഷ്യസ്ഥാനം ഇന്ത്യയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    7.25 ലക്ഷം ഇന്ത്യക്കാർ യുഎസിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് അനധികൃത കുടിയേറ്റക്കാർ കൂടുതൽ. മലയാളികൾ കുറവാണ്. മടങ്ങുന്നവരുടെ എണ്ണം 30,000 വരെയാകാം. രേഖകളില്ലാത്ത വ്യക്തികളെ കണ്ടെത്തുന്നതാണ് വലിയ വെല്ലുവിളി. മൊത്തം അനധികൃത കുടിയേറ്റക്കാർ 15 ലക്ഷത്തോളമാണ്. മടങ്ങുന്നവരുടെ എണ്ണത്തിൽ മെക്‌സിക്കോയ്ക്കും എൽ സാൽവദോറിനും പിന്നിലാണ് ഇന്ത്യ.

    അതേസമയം, പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​യുഎ​സ് ​പ്ര​സി​ഡ​ന്റ് ​ ​ട്രം​പും ഈ മാസം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 13ന് വാഷിംഗ്ടൺ ഡിസിയിൽ വച്ചായിരിക്കും ഇരുനേതാക്കളും കൂ​ടി​ക്കാ​ഴ്ച​ നടത്തുന്നത്. മോദിയും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഫ്രാ​ൻ​സി​ൽ​ 10,​​11​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​എഐ​ ​ഉ​ച്ച​കോ​ടി​ക്ക്​ ശേഷമായിരിക്കും മോ​ദി​ ​വാ​ഷിം​ഗ്ട​ണി​ലേ​ക്ക് ​പോ​കുന്നത്.​ ​ രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ് ഹൗസ് സന്ദർശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. വൈറ്റ് ഹൗസിൽ ഒരുക്കുന്ന അത്താഴവിരുന്നിൽ മോദി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. താരിഫ് വിഷയം,​ അനധികൃത കുടിയേറ്റം എന്നിവയിൽ ഇരുനേതാക്കളും ചർച്ച നടത്താനും സാദ്ധ്യതയുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    18/03/2026
    ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    18/03/2026
    മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    18/03/2026
    ഇറാന്‍ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് റഷ്യ
    18/03/2026
    സവാളയ്ക്കുള്ളിൽ പാൻ മസാല കടത്ത്; ഇന്ത്യൻ വ്യാപാരിക്ക് 3 വർഷം തടവും പിഴയും
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.