മഹാരാഷ്ട്ര- ആടിനെ മേക്കുന്നതിനിടെ പഠനം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ 551ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി ബിര്‍ദേവ് സിദ്ധപ്പ. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ജില്ലയിലെ തെഹ്‌സില്‍ ഗ്രാമത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. സിവില്‍ സര്‍വീസ് ഫലപ്രഖ്യാപനത്തിന്റെ സമയത്ത് ബിര്‍ദേവ് കര്‍ണാടകയില്‍ ബെല്‍ഗാമില്‍ തന്റെ അമ്മാവന്റെ ആടുകളെ മേയ്ക്കുകയായിരുന്നു.
പരമ്പരാഗതമായി ആടുകളെ മേച്ച് ജീവിക്കുന്നവരാണ് ബിര്‍ദേവിന്റെ കുടുംബം. ഗ്രാമത്തിലെ ജില്ലാ കൗണ്‍സില്‍ സ്‌കൂളില്‍ പഠിച്ച ബിര്‍ദേവ് പത്താം തരത്തിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത മാര്‍ക്ക് നേടിയിരുന്നു. ശേഷം പൂനെയിലെ കോളജ് ഓഫ് എന്‍ജിനീയറിംഗ് നിന്ന് എഞ്ചിനീയര്‍ ബിരുദം നേടി. രണ്ട് വര്‍ഷം ഡല്‍ഹിയില്‍ യു.പി.എസ്.സി പരീക്ഷക്ക് തയാറെടുപ്പ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് വിജയം കരസ്ഥമാക്കിയത്.
ഫലപ്രഖ്യാപനത്തിന്റെ സമയത്ത് ആടിനെ മേക്കുകയായിരുന്ന ബിര്‍ദേവിനെ സുഹൃത്താണ് വിജയ വാര്‍ത്ത വിളിച്ചറിയിച്ചത്. ആടുകളെ സുരക്ഷിതരാക്കിയ ശേഷം ബന്ധുക്കളെയും വീട്ടുകാരെയും അറിയിക്കുകയായിരുന്നു. സാമ്പത്തിക പിന്നോക്കവസ്ഥയിലാണെങ്കിലും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ ബിര്‍ദേവിന്റെ പിതാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ബിര്‍ദേവിന്റെ മൂത്ത സഹോദരന്‍ ഇന്ത്യന്‍ ആര്‍മിയിലാണ്. ജ്യേഷ്ഠനെ പോലെ സൈനികന്‍ ആവാനായിരുന്നു ബിര്‍ദേവിന്റെയും ആഗ്രഹം. എന്നാല്‍ സൈനികരെ റിക്രൂട്ട് ചെയ്യുന്ന പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അതില്‍ നിരാശനായ ബീരപ്പ കുറച്ച് കാലം പോസ്റ്റ് ഓഫീസില്‍ ജോലി നോക്കി. പിന്നീട് സിവില്‍ സര്‍വീസ് പരീക്ഷക്കായി പരിശീലനം ആരംഭിക്കുകയായിരുന്നു. തന്റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കര്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരാണെന്നും അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകില്ലെന്നും ബിര്‍ദേവ് പറഞ്ഞു.