ന്യൂഡല്‍ഹി– പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ യുദ്ധത്തില്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. 2022 ല്‍ മോദിയുടെ നയത്തെ എതിര്‍ത്തിരുന്നെന്നും അത് ശരിയല്ലെന്ന് വ്യകതമാക്കിയാണ് പ്രധാനമന്ത്രിയുടെ നിലപാടിനെ അദ്ദേഹം പുകഴ്ത്തിയത്. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു തരൂര്‍.
യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമായതിനാലാണ് താന്‍ യുക്രൈനില്‍ വിഷയത്തിലെ നിലപാടിനെ എതിര്‍ത്തത്. അതിര്‍ത്തി കടന്ന് ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന റഷ്യയെ എതിര്‍ക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് ശശി തരൂർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തില്‍ ഇന്ത്യയുടെ നയം ശരിയാണെന്ന് തോന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്റെ ഫലപ്രാപ്തിയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ തരൂര്‍ മോദിയുടെ യു.എസ് സന്ദര്‍ശനത്തെ പോസിറ്റീവ് ആയാണ് കാണുന്നത്. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം പ്രതീക്ഷ നല്‍കുന്നതാണെന്ന് തരൂര്‍ പറഞ്ഞു.