ന്യഡല്‍ഹി– രാജ്യത്തെ ടാക്സി ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് ലാഭം നേടിക്കൊടുക്കാന്‍ സഹകരണാധിഷ്ഠിത ടാക്‌സി സര്‍വ്വീസ് ആപ്പ് നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഓല, ഊബര്‍ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയില്‍ ആരംഭിക്കുന്ന സംരംഭം ഡ്രൈവര്‍മാരുടെ വരുമാനത്തില്‍ നിന്ന് ഇടനിലക്കാരുടെ പങ്കെടുക്കാതെ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇരുചക്രവാഹനങ്ങള്‍, റിക്ഷകള്‍, ടാക്‌സികള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും.
ടാക്‌സി സര്‍വ്വീസ് ആപ്പ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകരണത്തിലൂടെ അഭിവൃദ്ധി’ എന്ന ദര്‍ശനവുമായി യോജിക്കുന്നതാണെന്ന് അമിത്ഷാ പറഞ്ഞു. ഇത് വെറും മുദ്രാവാക്യമല്ല, മൂന്നര വര്‍ഷത്തെ കഠിന പരിശ്രമമാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സേവനം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓല, ഊബര്‍ എന്നിവയില്‍ ഐഫോണിലാണോ ആന്‍ഡ്രോയിഡിലാണോ ബുക്ക് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി യാത്ര നിരക്കുകള്‍ വ്യത്യാസപ്പെടുന്നു എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ) അടുത്തിടെ രണ്ട് കമ്പനികള്‍ക്കും നോട്ടീസ് നല്‍കി.
ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഏകീകൃത വില നിര്‍ണ്ണയ ഘടനയുണ്ട്. ഒരേ റൈഡുകള്‍ക്കായി ഉപയോക്താവിന്റെ സെല്‍ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നില്ലെന്ന് ഓല വിശദീകരണം നല്‍കി. ഊബര്‍ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. തെറ്റദ്ദാരണ പരിഹരിക്കാന്‍ സി.സി.പി.എയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കി.
2024 ഡിസംബറിലാണ് എക്‌സില്‍ ഒരേ ഊബര്‍ യാത്രക്ക് രണ്ട് ഫോണുകളിൽ വ്യത്യസ്ത നിരക്കുകള്‍ കാണിക്കുന്ന പോസ്റ്റ് വ്യാപകമായ ചര്‍ച്ചക്ക് കാരണമായത്. ഉപഭോക്താകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ഉപഭോക്ത്യ സംരക്ഷണം ഉറപ്പാക്കുന്നതിന് എല്ലാ മേഖലകളിലുമുള്ള വിലനിര്‍ണ്ണയ രീതികളില്‍ സര്‍ക്കാര്‍ അന്യേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു.