ഗാന്ധിനഗർ– കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന മഴയിൽ മുങ്ങി ഗുജറാത്ത്. സംസ്ഥാനത്തെ 33 ജില്ലകളിലെ 212 താലൂക്കുകളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ഇതുവരെ 681.14 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സീസണിലെ 77.24 ശതമാനമാനത്തോളം വരുമിത്. നർമദ ഡാമിന്റെ സംഭരണ ശേഷിയുടെ 80.84 ശതമാനമാനം വെള്ളം ഉയർന്നതും ആശങ്കയുണ്ടാക്കുന്നു.
സംസ്ഥാനത്തുടനീളം 206 അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 75.74 ശതമാനം വെള്ളം നിറഞ്ഞതായും റിപ്പോർട്ടുണ്ട്. മൺസൂൺ ആരംഭിച്ചതിനു ശേഷം ജൂൺ 1 മുതൽ ഏകദേശം 5205 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും 900 പേരെ രക്ഷപ്പെടുത്തകയും ചെയ്തിട്ടുണ്ട്. കനത്ത മഴയ്ക്കു പുറമെ മേഘവിസ്‌ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group