കൊല്‍ക്കത്ത– തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വിവാഹിതയായി. വരന്‍ ബി.ജെ.ഡി നേതാവും മുന്‍ എം.പി.യുമായ പിനാകി മിശ്രയാണ്. മേയ് 3ന് ജര്‍മനിയില്‍ വെച്ച് വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഒഡിഷയിലെ പുരി മണ്ഡലം മുന്‍ എം.പിയായിരുന്നു പിനാകി മിശ്ര. വിവാഹ വാര്‍ത്ത പാര്‍ട്ടിയോ മഹുവയോ പിനാകിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹുവ ഇതിനു മുമ്പ് ഡച്ച് പൗരനായിരുന്ന ലാര്‍സ് ബ്രോര്‍സനെയാണ് വിവാഹം ചെയ്തിരുന്നത്. പിന്നീട് വിവാഹം മോചനം നേടി. ശേഷം അഭിഭാഷകനായ ജയ് ആനന്ദ് ദേഹദ്രിയുമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും പിരിഞ്ഞു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് പിനാകി മിശ്ര. കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി മിശ്ര 1996ല്‍ പുരി ലോക്‌സഭയില്‍ എത്തിയിരുന്നു. പിന്നീടാണ് ബി.ജെ.ഡിയിലേക്ക് മാറിയത്. ഇദ്ദേഹത്തിന് മുന്‍ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ പ്രശസ്തയായതാണ് ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തിലെ എം.പിയായ മഹുവ മൊയ്ത്ര. രാഷ്ട്രീയത്തിലെത്തും മുമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയിരുന്ന മൊയ്ത്ര 2019ലും 2024ലും ലോക്‌സഭയിലെത്തി.