ബെംഗളൂരു– പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ടിജെഎസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു അദ്ദേഹത്തിന്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം. 2011ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രതിഭയാണ് ഇദ്ദേഹം. 1950ൽ ബോംബെയിലെ ഫ്രീ പ്രസ് ജേർണലിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഘോഷയാത്രയാണ് ആത്മകഥ. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ ടിജെഎസ് രചിച്ചിട്ടുണ്ട്.
മാധ്യമ രംഗത്തെ മികവിനു കേരള സർക്കാറിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് ആയിരുന്ന ടിടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായിട്ടാണ് ജേക്കബ് സോണി ജോർജിന്റെ (ടിജെഎസ്) ജനനം. പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിൽ അടക്കപ്പെട്ട പത്രാധിപരും ടി.ജെ.എസ് ജോർജാണ്. ഭാര്യ: പരേതയായ അമ്മു മക്കൾ. മക്കൾ ജീത് തയ്യിൽ, ഷേബാ തയ്യിൽ.