ശ്രീനഗര്‍– ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തു എന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് വധിച്ചത്. മൂന്ന് മാസം മുമ്പ് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരായിരുന്നു മരിച്ചത്. ഭീകരരില്‍ നിന്ന് നിരവധി ഗ്രനേഡുകള്‍ കണ്ടെടുത്തതായും കരസേന അറിയിച്ചു.
മൂന്ന് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസില്‍ വെച്ചായിരുന്നു സംഭവം. ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ ഭീകരരെ വധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group