ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നു. ഇന്ന് രാത്രി 8 മണിക്ക് മോദി ജനങ്ങളോട് സംസാരിക്കും. ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം ആദ്യമായാണ് മോദി മാധ്യമങ്ങൾക്കു മുന്നിൽ എത്തുന്നത്.
ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് മോദിയുടെ ഈ അഭിസംബോധന. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം നടന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സൈനിക മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി-റോ ഡയറക്ടർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
പഹൽഗാമിൽ ഏപ്രിൽ 2-ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തത്. ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു.