ജമ്മുകാശ്മീര്‍– ജമ്മുകാശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രമായ പെഹല്‍ഗാമിൽ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ട്രെക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ചൊവ്വാഴ്ചയ ഉച്ചക്ക് 2.30നാണ് ആക്രമണം നടന്നത്. മൂന്ന് പേരടങ്ങിയ സംഘമാണ് വെടിയുതിര്‍ത്തത്.
വെടിയേറ്റവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളും മറ്റുള്ളവര്‍ വിനോദസഞ്ചാരികളുമാണെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ടൗണില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രദേശമായ ബെയ്സരണ്‍ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. കാല്‍നടയായോ കുതിരയിലോ മാത്രം യാത്ര ചെയ്യാന്‍ കഴിയുന്നത്ര ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. സമീപകാലത്ത് കശ്മീരില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തെ ലക്ഷ്യം വെച്ചാണ് വനോദ സഞ്ചാരികള്‍ക്ക് നേരെയുള്ള ആക്രമണം. ടൂറിസ്റ്റുകളുടെ പിയപ്പെട്ട ഇടമാണ് അക്രമം നടന്ന പഹല്‍ഗാം.