ഹൈദരാബാദ്– തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണ സംഖ്യ 42 ആയി ഉയര്‍ന്നു. തകര്‍ന്ന മൂന്നുനില കെട്ടിടത്തിനടിയില്‍ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 34 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്. കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന 20ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിയിലെ റിയാക്ടറിനുള്ളിലെ രാസപ്രവര്‍ത്തനം മൂലം സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ എയര്‍ ഡ്രെയറിലെ തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വിവേക് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്‌ഫോടനമുണ്ടായ സിഗാച്ചി ഫാക്ടറി സന്ദര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group