മുംബൈ– മഹാരാഷ്ട്ര തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്താണ് അജ്ഞാത ബോട്ട് കണ്ടെത്തിയത്. ഇതേതുടർന്ന്, തീരദേശത്ത് സുരക്ഷ ശക്തമാക്കി. ബോട്ടിലുള്ളത് മറ്റൊരു രാജ്യത്തിന്റെ അടയാളമാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. രേവ്ദണ്ഡയിലെ കോർളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടത്.
റായ്ഗഡ് പോലീസ്, ബോംബ് സ്ക്വാഡ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ടീമുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും കാരണം ഉദ്യോഗസ്ഥർക്ക് ബോട്ടിനടുത്തേക്ക് എത്താനായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group