ഗുവാഹാത്തി– അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുവും അസം പോലീസ് ഡിഎസ്പിയുമായ സന്ദീപന്‍ ഗാര്‍ഗ് അറസറ്റില്‍. സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്.
സെപ്റ്റംബര്‍ ഒമ്പതിന് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സിങ്കപ്പുരിലെത്തിയ സുബീന്‍ ഗാര്‍ഗിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെന്റ് ജോണ്‍സ് ദ്വീപില്‍ വെള്ളത്തില്‍ അബോധാവസ്ഥയില്‍ കണ്ട ഗാര്‍ഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. സുബീന്‍ ഗാര്‍ഗിനൊപ്പം സന്ദീപനും യാറ്റ് പാര്‍ട്ടിക്ക് പോയിരുന്നു. ഗാർഗിന്റെ മരണ കാരണം വ്യക്തമല്ല.
അതേസമയം, സന്ദീപനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ആവശ്യപ്പെടും. സന്ദീപിനുമേൽ എന്തുകുറ്റമാണ് ചുമത്തിയതെന്ന് പ്രത്യേക അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.