ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ജൈന വിഭാഗക്കാര്‍ സംഘടിപ്പിച്ച മത ചടങ്ങിനിടെ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്ന് ഏഴുപേര്‍ മരിച്ചു. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനായ ഭഗവാന്‍ ആദിനാഥിന്റെ പേരിലുള്ള ‘നിര്‍വാണ ലഡു പര്‍വ്’ എന്ന പരിപാടിക്കിടെയാണ് താത്കാലിക സ്റ്റേജ് തകര്‍ന്നത്. വര്‍ഷം തോറും ജൈനമതവിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയാണിത്. പരിപാടിയില്‍ വന്‍ജനക്കൂട്ടം ഉണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഏഴ് പേര്‍ മരിക്കുകയും 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. 20 പേരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group