മഹാരാഷ്ട്ര– ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആംബുലൻസുകൾ പരുക്കേറ്റവരെയും വഹിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ യഥാർത്ഥ കാരണം വിലയിരുത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഗഡ്വാള് ഡിവിഷന് കമ്മീഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ 6 മരണവും സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group