മുംബൈ– മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡയെ സ്റ്റാന്‍ഡ്-അപ്പ് ഷോയില്‍ പരിഹസിച്ചതിനെ തുടര്‍ന്ന് ഹാസ്യനടന്‍ കുനാല്‍ കാംറയുടെ വേദി മാര്‍ച്ച് 23 ന് ശിവസേന നശിപ്പിച്ചു. മുംബൈയില്‍ നടന്ന പരിപാടിക്കിടെ ഷിന്‍ഡയെ രാജ്യദ്രോഹി എന്ന് പരാമര്‍ശിച്ചുകൊണ്ട് ജനപ്രിയ ഹിന്ദി ഗാനമായ “ദില്‍ തോ ബച്ചാ ഹെ ജി” പാരഡി “ദില്‍ തോ ഹാഗല്‍ ഹെ ജി” എന്നാക്കി അവതരിപ്പിച്ചു.
ശിവസേനക്കും എന്‍.സി.പിക്കും ഉള്ളിലെ പാര്‍ട്ടി പിളര്‍പ്പുകള്‍ ഉള്‍പ്പെടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സമീപകാല സംഭവങ്ങളെയും അദ്ദേഹം കളിയാക്കി. ശിവസേന ആദ്യം ബി.ജെ.പിയില്‍ നിന്ന് പുറത്ത് വന്നു, പിന്നീട് ശിവസേനയില്‍ നിന്ന് ശിവസേന പുറത്ത് വന്നു. എന്‍.സി,പിയില്‍ നിന്ന് എന്‍.സി.പി. പുറത്ത് വന്നു, ഉപഗ്രൂപ്പുകളായി ഇവര്‍ വോട്ടര്‍മാര്‍ക്ക് 9 ബട്ടണുകള്‍ നല്‍കി ആശയക്കുഴപ്പത്തിലാക്കി.
ശിവസേന പരിപാടി നടത്തിയ ഹോട്ടല്‍ യൂണികോണ്ടിനെന്റല്‍ തകര്‍ത്തെന്ന് പോലീസ് പറഞ്ഞു. സെറ്റ് നശിപ്പിച്ചതിന് ശിവസേന, യുവസേന ജനറല്‍ സെക്രട്ടറി റഹൂള്‍ കനാലിനും മറ്റ് 19 പ്രവര്‍ത്തകര്‍ക്കും ബി.എന്‍.എസിന്റെയും മഹാരാഷ്ട്ര പോലീസ് ആക്ടിന്റെയും വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ശിവസേന എം.പി മുര്‍ജി പട്ടേല്‍ കുനാലിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ ഷിന്‍ഡെയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മുംബൈയില്‍ കുനാലിന്റെ നീക്കത്തെ നിയന്ത്രിക്കുമെന്ന്് അദ്ദേഹം ഭീഷണിപ്പെടുത്തി. നിയമസഭയില്‍ വിഷയം അവതരിപ്പിക്കുമെന്ന് എം.പി വാഗ്ദാനം ചെയ്തു.
കുനാലിനെ വാടകക്കാരനാണെന്ന് താനെ മുന്‍മുനിസിപ്പാലിറ്റി മേയര്‍ നരേഷ് മാസ്‌കെ ആക്ഷേപിച്ചു. നമ്മുടെ നേതാവിനെതിരെ കുനാല്‍ പണത്തിനു വേണ്ടു ആക്ഷേപിച്ചു, അദ്ദേഹത്തെ മഹാരാഷ്ട്രയിലല്ല, ഇന്ത്യയിലെവിടെയും സഞ്ചരിക്കാന്‍ ശിവസേന സമ്മതിക്കുകയില്ലെന്ന് മാസ്‌കെ പറഞ്ഞു. സഞ്ജയ് റൗട്ടിനോടും ശിവസേന (യു.ബി.ടി) യോടും ഞങ്ങള്‍ക്ക് സഹതാപമാണ്. ഞങ്ങളുടെ നേതാവിനെ പരിഹസിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ ഇല്ലാത്തത് കൊണ്ട് കുനാലിനെ പോലുള്ളവരെ വാടകക്ക് എടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ശിസസേന (യു.ബി.ടി) കുനാല്‍ കാംറ പിന്തുണ പ്രഖ്യാപിച്ചു. കുനാല്‍ പാടിയത് നൂറു ശതമാനം സത്യമുള്ള കാര്യമാണെന്നും ഇതിനെതിരെ പ്രതികരിച്ചവര്‍ ഭീരുക്കളാണെന്നും ശിവസേന യു.ബി.ടി നേതാവ് എം.എല്‍.എ ആദിത്യ താക്കറെ ആക്ഷേപിച്ചു. ഷിന്‍ഡെയും സംഘവും സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിയേജിപ്പിന് മേലെയുള്ള ആക്രമണത്തെ പ്രിയങ്ക ചതുര്‍വേദി വിമര്‍ശിച്ചു.