ലഖ്നൗ – ഉത്തർപ്രദേശിലെ മാണ്ഡവാലിയിൽ ലൈംഗികമായി പീഡിപ്പിച്ചിരുന്ന മകനെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊന്ന് അമ്മ. സംഭവം നടന്നത് ഈ മാസം ഏഴിനായിരുന്നു. 32 കാരനായ അശോക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അവിവാഹിതനായ മകൻ മദ്യലഹരിയിൽ സ്ഥിരമായി തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ മൊഴി നൽകി. സംഭവദിവസവും മകൻ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അമ്മ കുതറി മാറി. അശോക് ഉറങ്ങുന്നതുവരെ പുറത്തുനിന്നു. ഉറങ്ങി എന്നു ഉറപ്പായതോടെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലുകയായിരുന്നു.ശേഷം വീട്ടിൽ കള്ളൻ കയറി മകനെ ആക്രമിച്ചുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു. നാട്ടുകാർ എത്തിയപ്പോൾ രക്തത്തിൽ കിടക്കുന്ന അശോകിനെയാണ് കണ്ടത്.
പിന്നീട് എത്തിയ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ 56 കാരിയായ മുന്നി ഞായറാഴ്ച കുറ്റം സമ്മതിച്ചു. അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) സഞ്ജീവ് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്.പ്രതിയുടെ വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രങ്ങളും കൊല ചെയ്യാൻ ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തതായി എഎസ്പി സഞ്ജീവ് വാജ്‌പേയി അറിയിച്ചു