ഭുവന്വേശ്വർ– തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗണേഷ് ഉയികെയെ കൂടാതെ മറ്റ് മൂന്ന് മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഒഡിഷയിലെ കന്ദമാൽ ജില്ലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പക്ക ഹനുമന്തു, രാജേഷ് തിവാരി, ചമു, രൂപ എന്നീ പേരുകളിലും അറിയപ്പെട്ട 69 കാരനായ ഗണേഷ് ഉയികെയെ പറ്റി വിവരം നൽകുന്നവർക്ക് സർക്കാർ 1.1 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ നൽഗൊണ്ടുർ ജില്ലയിലെ ചെന്ദുർ മണ്ഡലത്തിലെ പുല്ലേമല ഗ്രാമ നിവാസിയാണ് ഗണേഷ്. കൊല്ലപ്പെട്ട മറ്റ് മൂന്നു പേരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



