നോയിഡ– ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതിയെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ താമസിക്കുന്ന ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. കന സോളങ്കിയെന്ന വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്‌ച കന സോളങ്കി പരീക്ഷാഹാളിൽ മൊബൈലിൽ നോക്കി ഉത്തരമെഴുതുന്നത് ഇൻവിജിലേറ്ററാണ് പിടികൂടി ക്ലാസ് ടീച്ചറെയും പ്രിൻസിപ്പളിനെയും വിവരം അറിയിച്ചു. തുടർന്ന് വിദ്യാർഥിനിയെ വിളിച്ചുവരുത്തി ശാസിക്കുകയും അഞ്ചുവർഷത്തേക്ക് പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കുമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.
മകളുടെ മരണത്തിന് കാരണക്കാരായ പ്രിൻസിപ്പലിനും രണ്ട് ടീച്ചർമാർക്കും എതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തണമെന്ന പരാതിയുമായി കനിഷ്‌കയുടെ പിതാവ് ആവശ്യമുയര്ഡത്തി. തൻറെ മകൾ കോപ്പിയടിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്ന പിതാവ് അബദ്ധത്തിലാണ് പരീക്ഷാഹാളിൽ മൊബൈലുമായി എത്തിയതെന്നും വ്യക്തമാക്കുന്നുണ്ട്. സ്‌കൂൾ അധികൃതർ മകളെ മാനസികമായി തകർത്തുവെന്നും 16 വയസുമാത്രം പ്രായമുള്ള കുട്ടിക്ക് താങ്ങാൻ കഴിയുന്നതിലും വലിയ ആഘാതമായിരുന്നുവെന്നും പിതാവ് പറയുന്നു.
മകളെ നന്നായി വളർത്തിയില്ലെന്ന് ആരോപിച്ച് തന്നെയും സ്‌കൂൾ അധികൃതർ കുറ്റപ്പെടുത്തിയതായും പിതാവ് വ്യക്തമാക്കി. കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നാണ് സ്കൂൾ മാനേജ്മെന്റ് പറയുന്നത്



