ദുർഗ്– ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജയിൽ മോചനം വൈകാൻ കാരണം പൊളിറ്റിക്കൽ ഡ്രാമയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജയിൽ മോചനം മൂന്ന് ദിവസം മുന്നേ നടക്കേണ്ടതായിരുന്നുവെന്നും പൊളിറ്റിക്കൽ ഡ്രാമയാണ് മോചനം വൈകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളെ ജയിൽമോചിതരാക്കാൻ സഹായിക്കണമെന്ന് സഭ അഭ്യർത്ഥിച്ചപ്പോൾ സഹായിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രധാനമന്ത്രിയോടും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നന്ദി പറഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്താണ് പൊളിറ്റിക്കൽ ഡ്രാമയെന്ന് ചോദിച്ചപ്പോൾ വിശദീകരിക്കാൻ തയ്യാറല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group