ഡല്‍ഹി. റെയില്‍വെ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് വലിയ വീഴ്ച പറ്റിയെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിക്ക് ആവശ്യമായ 14 ശതമാനം ഭൂമി മാത്രമാണ് കേരളം ഏറ്റെടുത്ത് തന്നതെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. റെയില്‍വെ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റെയില്‍വെ വികസനം സംബന്ധിച്ച് ഇതിനു മുമ്പും കേന്ദ്രമന്ത്രി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ആവശ്യമായ ഫണ്ട് നല്‍കിയിട്ടും സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാറും എം.പിമാരും പിന്തുണച്ചാല്‍ കേരളത്തില്‍ റെയില്‍വെ വികസനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group