ന്യൂഡൽഹി : ലോക്‌സഭ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ സജീവമാക്കി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം എന്നാണ് ഭൂരിഭാഗം നേതാക്കളുടേയും വികാരം. 99 എംപിമാര്‍ ഉള്ളതിനാല്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാകും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പ്രവര്‍ത്തക സമിതി യോഗത്തിന്റെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും. 2019 ല്‍ ലോക്‌സഭ കക്ഷി നേതാവ് പദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്‍ഡ്യ സഖ്യം. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്‍ഡ്യ സഖ്യത്തിന് സാധിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം എന്നത് എന്നന്നേക്കുമായി അടഞ്ഞ അധ്യായമായി ഇന്‍ഡ്യ സഖ്യം കാണുന്നുമില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group