Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    • വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    • യുഎസിനെതിരെ പകരച്ചുങ്കവുമായി ഇന്ത്യ; പുതിയ നീക്കം വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ
    • ജസ്റ്റിസ് ബി.ആര്‍ ഗവായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
    • പറഞ്ഞത് തെറ്റായിപ്പോയി, പത്തുവട്ടം മാപ്പു ചോദിക്കാം-സോഫിയ ഖുറേഷിക്ക് എതിരായ പരാമർശത്തിൽ ക്ഷമാപണവുമായി ബി.ജെ.പി മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    അൻവർ ഡി.എം.കെ പാളയത്തിലേക്കോ? തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ചിത്രങ്ങളുമായി അനുയായികൾ; ചെന്നൈയിൽ നിർണായക ചർച്ച

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/10/2024 India Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം / ചെന്നൈ: പിണറായി സർക്കാറിനും പോലീസ് സേനക്കുമെതിരേ നിർണായക വെളിപ്പെടുത്തലുകൾ നടത്തി സി.പി.എമ്മുമായി ബൈ ബൈ പറഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവർ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ പാളയത്തിലേക്കോ?

    നാളെ അൻവർ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പാർട്ടി ഡി.എം.കെ മുന്നണിയുടെയും ഇന്ത്യാ മുന്നണിയുടെയും ഭാഗമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാർട്ടി പ്രഖ്യാപനത്തിന് മുന്നേ തന്നെ, ഡി.എം.കെ മുന്നണി പ്രവേശം സാധ്യമാക്കാനുള്ള അണിയറ നീക്കങ്ങളിലാണ് അൻവറെന്നാണ് വിവരം. ഇതിന്റെ ആദ്യ പടിയെന്നോണം അൻവറിന്റെ മകൻ മകൻ റിസ്‌വാൻ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായി അറിയപ്പെടുന്ന സെന്തിൽ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയുണ്ട്. ഇതിന് പിന്നാലെ ചെന്നൈയിലെത്തി അൻവർ ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് അറിയുന്നത്. അൻവറിന്റെ അനുയായികൾ ഡി.എം.കെ തലവനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ ചിത്രങ്ങളും പാർട്ടി കൊടിയടയാളവുമെല്ലാം പങ്കുവെച്ചത് ഇതിന്റെ സൂചനയാണെന്നാണ് പറയുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ ഡി.എം.കെയുമായി കൂട്ടുകൂടുന്നതോടെ ഇന്ത്യാ മുന്നണിയിലേക്കും തുടർന്ന് കേരളത്തിൽ യു.ഡി.എഫിന്റെയും ഭാഗമായി അടുത്ത സർക്കാറിൽ പാർട്ടിക്ക് ചുവടുറപ്പിക്കാനും പ്രയാസമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടലുകൾ.

    ഡി.എം.കെ മുന്നണിയിലൂടെ അൻവറിന്റെ പാർട്ടിക്ക് കളം ഉറപ്പിക്കാനായാൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ഉൾപ്പെടെയുള്ള ന്യൂനപക്ഷ പോക്കറ്റുകളിൽ അടക്കം സി.പി.എമ്മിൽ വോട്ടു ചോർച്ചയുണ്ടാക്കാനും മറ്റ് അസംതൃപ്തരെ പാർട്ടിയിലേക്ക് ആകർഷിക്കാനും സാധിക്കുമെന്നും വിലയിരുത്തലുണ്ട്. ഒപ്പം തമിഴ്‌നാടിന്റെ അതിർത്തി തൊടുന്ന മലപ്പുറം ജില്ലയിലെ വഴിക്കടവ് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ പാർട്ടിക്കപ്പുറമുള്ള വ്യക്തിബന്ധങ്ങൾ തനിക്കുണ്ടെന്നും അത് ഡി.എം.കെയുടെ രാഷ്ട്രീയ നീക്കങ്ങളിൽ കൂടുതൽ ബലം നൽകാൻ സഹായിക്കാനാവുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. മലപ്പുറത്തിന് പുറമെ, തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള അണികളെയും അൻവർ ലക്ഷ്യമിടുന്നുണ്ട്. ബി.ജെ.പിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള ഡി.എം.കെയുടെ മതേതര പ്രതിഛായ ന്യൂനപക്ഷ വോട്ടർമാരിലും മതനിരപേക്ഷ സമൂഹത്തിലും ചലനങ്ങളുണ്ടാക്കുമെന്നും അൻവറിന്റെ ക്യാമ്പ് സ്വപ്‌നം കാണുന്നു. ചെന്നൈയിലെ ചർച്ചകൾ പോസിറ്റീവാണെങ്കിൽ നാളെ മഞ്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡി.എം.കെയുടെ ഒരു പ്രതിനിധി പങ്കെടുക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.

    എന്തായാലും ഡി.എം.കെയുമായുള്ള ചർച്ചയിലൂടെ അൻവർ പാർട്ടിക്ക് പുത്തൻ പ്രതീക്ഷ പകരുന്നത് കൂടുതൽ പേരെ അടുപ്പിക്കാനും ചെറുപാർട്ടികളിൽ അടക്കം ഇളക്കമുണ്ടാക്കാനും സഹായകമാവുമെന്നും പറയുന്നു. അതിനിടെ, ബന്ധു കൂടിയായ എൻ.സി.പിയുടെ ഒരു നേതാവും എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയും അൻവറുമായി ചില ചർച്ചകൾ നടത്തിയതായി വിവരമുണ്ട്.

    അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും അമ്പേ പ്രതിരോധത്തിലാക്കിയ പി.വി അൻവറിന്റെ പിന്നാലെ പോയി അനാവശ്യമായ വാർത്താ പ്രാധാന്യം അൻവറിന് ഉണ്ടാക്കേണ്ടതില്ലെന്ന നിർദേശവും സി.പി.എം നേതൃ തലത്തിലുണ്ട്. അൻവറിന്റെ പുതിയ നീക്കങ്ങൾക്കെതിരേ പാർട്ടി അണികളെ സംഘടനാ തലത്തിൽ തടഞ്ഞു നിർത്താനാകുമെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് പ്രതിഷേധ വോട്ടുകളായി അൻവർ ഇംപാക്ട് ഉണ്ടാകുമോ എന്ന ഭയം ഉള്ളവരും സി.പി.എമ്മിലുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനെ സഹായിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ അതേപ്പടി മുഴുവനായും വീഴില്ലെന്നും മുഖ്യമന്ത്രിയുടെ വകുപ്പിൽ വമ്പൻ വീഴ്ചകളുണ്ടായത് വൻ തിരിച്ചടിയാകുമെന്നും കരുതുന്നവർ ഏറെയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dmk pv anvar mla
    Latest News
    ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    14/05/2025
    വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    14/05/2025
    യുഎസിനെതിരെ പകരച്ചുങ്കവുമായി ഇന്ത്യ; പുതിയ നീക്കം വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ
    14/05/2025
    ജസ്റ്റിസ് ബി.ആര്‍ ഗവായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
    14/05/2025
    പറഞ്ഞത് തെറ്റായിപ്പോയി, പത്തുവട്ടം മാപ്പു ചോദിക്കാം-സോഫിയ ഖുറേഷിക്ക് എതിരായ പരാമർശത്തിൽ ക്ഷമാപണവുമായി ബി.ജെ.പി മന്ത്രി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.