മോസ്‌കോ– പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദി റഷ്യയിലേക്ക് ആദ്യ വിദേശ സന്ദര്‍ശനം നടത്തി, ഇത് നമ്മുടെ ഊഴമാണെന്ന് ലാവ്‌റോവ് പറഞ്ഞു. സന്ദര്‍ശനം നടത്താനുദ്ദേശിക്കുന്ന ദിവസമോ മാസമോ വ്യക്തമാക്കിയിട്ടില്ല.
റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫേഴ്‌സ് കൗണ്‍സില്‍ (ആര്‍.ഐ.എ.സി) സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്. 2022ല്‍ റഷ്യ യുക്രൈന്‍ യുദ്ധം തുടങ്ങിയതിനു ശേഷം പുടിന്റ ആദ്യത്തെ യുക്രൈന്‍ സന്ദര്‍ശനമാണിത്. 2030ലേക്കുള്ള പുടിന്റെ സാമ്പത്തിക റോഡ്മാപ്പ് മുന്നോട്ട് കൊണ്ടു പോവാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ പ്രതിവര്‍ഷം ഏകദേശം 60 ബില്യണ്‍ ഡോളറാണ്. അത് 100 ബില്യണ്‍ ഡോളറിലധികം ഇരട്ടിയാക്കാന്‍ സമ്മതിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വ്യാപാരം നടത്താന്‍ ചെന്നൈ-വ്‌ളാഡിസ്റ്റോക്ക് സമുദ്രവ്യാപാര ഇടനാഴി പ്രധാനപങ്ക് വഹിക്കും.