ന്യൂഡല്‍ഹി: സഹപാഠിയുമായുള്ള വഴക്കിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ഡല്‍ഹിയിലെ സ്‌കൂളിനു പുറത്തു കുത്തേറ്റു മരിച്ചു. ഇഷു ഗുപ്തയാണ് മരിച്ചത്. ഷക്കര്‍പൂര്‍ ഏരിയയിലെ രാജ്കിയ സര്‍വോദയ ബാലവിദ്യാലയയില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ ഏഴുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത 5 പേരെയും 19, 31 വയസ്സുള്ള രണ്ടുപേരെയുമാണ് പോലിസ് പിടികൂടിയത്.
എക്‌സ്ട്ര ക്ലാസിനിടെ ഇഷു ഗുപ്ത മറ്റൊരു വിദ്യാര്‍ഥിയായ കൃഷ്ണയുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലിസ് പറഞ്ഞു. ക്ലാസ് അവസാനിച്ചതിനു ശേഷം കൃഷ്ണയും സുഹൃത്തുക്കളും ചേര്‍ന്ന് ഇഷുവിനെ ആക്രമിച്ചു. ആക്രമണത്തിനൊടുവില്‍ പ്രതികളിലൊരാള്‍ കത്തി ഉപയോഗിച്ച് ഇഷു ഗുപ്തയുടെ തുടയില്‍ കുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group