ന്യൂഡല്‍ഹി– ജമ്മുകശ്മീരീലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ഭീകരാക്രമണം നടത്തിയ നാല് തീവ്രവാദികളെ കത്വയില്‍ കണ്ടതായി ഒരു സ്ത്രീ മൊഴിനല്‍കി. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. അന്യേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ ഭീകരവാദികള്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പ്രദേശവാസിയടക്കം 26ഓളം ആളുകള്‍ കൊല്ലപ്പെട്ടു. കുറേ കാലത്തിനിടയില്‍ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണിത്. പാകിസ്ഥാന്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി (എല്‍.ഇ.ടി) ബന്ധമുള്ള പ്രാദേശിക തീവ്രവാദ സംഘടനയായ റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആര്‍.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.