ജമ്മുകശ്മീര്‍– പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരന്മാരെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം കീഴ്‌പ്പെടുത്തിയത്. ജമ്മുവിലെ പൂഞ്ചില്‍ പാക് പ്രകോപനം ഉണ്ടായെന്നും കനത്ത തിരിച്ചടി നല്‍കിയെന്നും സൈന്യം അറിയിച്ചു. ചിനാര്‍ കോപ്‌സ് (ഇന്ത്യന്‍ ആര്‍മി) എക്‌സിലൂടെയാണ് ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.
നിയന്ത്രണരേഖ മേഖലയായ ഉറിക്ക് സമീപത്തായാണ് ഭീകരര്‍ ഒളിച്ചിരുന്നത്. സര്‍ജീവനിലൂടെ ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് തിരിച്ചറിഞ്ഞ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ചിനാര്‍ കോപ്‌സ് അറിയിച്ചു. ഭീകരറില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.
ഏപ്രില്‍ 22 ബുധനാഴ്ച ഉച്ചക്ക് അനന്തനാഗ് ജില്ലയിലെ പഹല്‍ഗാമില്‍ ട്രെക്കിങ്ങിനു പോയ വിനോദസഞ്ചാരികള്‍ക്കെതിരെ ഭീകരാക്രമണം നടന്നിരുന്നു. 28 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 17 പേര്‍ അനന്തനാഗിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ടവന്മാരെല്ലാം പുരുഷന്മാരാണ്.