ഹജ്ജ് സീസണിൽ ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ അദാഹി പദ്ധതിക്കു കീഴിലെ കശാപ്പുശാലകളിലേക്കും മറ്റും റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഇത്തവണയും ഫീസില്ലാതെ വിസ അനുവദിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു
സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള പ്രസിഡന്റ് ട്രംപിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതാണെന്നും സന്ദർശനത്തിനിടെ നിരവധി സാമ്പത്തിക, സൈനിക കരാറുകളിൽ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ പങ്ക് ഈ യാത്ര ഉയർത്തിക്കാട്ടും. ട്രംപ് ഭരണകൂടം യു.എ.ഇയെ അമേരിക്കയുടെ പ്രധാന പങ്കാളിയായും കാണുന്നു.