ന്യൂഡല്‍ഹി– ഇന്‍ഡ്യ സംഖ്യത്തിലെ ഐക്യത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സംഖ്യത്തിലെ ഘടകക്ഷികളില്‍ വിള്ളലുണ്ടെന്നും പൂര്‍ണമായും തകര്‍ന്നിട്ടില്ലെങ്കിലും ദുര്‍ബലമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഇപ്പോള്‍ സര്‍വ കാര്യങ്ങളെയും നിയന്ത്രിക്കുന്ന തടുക്കാന്‍ കഴിയാത്ത ശക്തിയായി മാറിയിരിക്കുന്നെന്നും ഇന്‍ഡ്യ സംഖ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോയെന്ന കാര്യം സംശയമാണെന്നും ചിദംബരം പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിന്റെയും മൃത്യുഞ്ജയ് സിങ് യാഥവിന്റെയും പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷെ ഇന്‍ഡ്യ സഖ്യത്തിന് ഇനിയും സമയമുണ്ട്, ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ പോലെ ശക്തമായ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിട്ടില്ലെന്നും പോലീസ് സ്‌റ്റേഷന്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരെ അവര്‍ നിയന്ത്രിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ വെടി നിര്‍ത്തല്‍ ധാരാണയിലെത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ചിദംബരം രംഗത്ത് വന്നിരുന്നു.
മെയ് ഏഴിന് ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂരിന് ശേഷം പ്രധാനമന്ത്രി യുദ്ധത്തിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ബുദ്ധിപൂര്‍വം ലക്ഷ്യങ്ങളെ മാത്രം ആക്രമിച്ചുകൊണ്ടുള്ള ഒരു സൈനിക മുന്നേറ്റം നടത്തിയതെന്ന് ചിദംബരം അഭിപ്രായപ്പട്ടിരുന്നു. പ്രതിപക്ഷ സഖ്യം എത്ര സീറ്റുകളില്‍ മത്സരിക്കാം എന്ന് ചിന്തിക്കാതെ എങ്ങനെ സംഖ്യ കക്ഷികളെ ഒരുമിച്ചു നിര്‍ത്താം എന്നാണ് ചിന്തിക്കേണ്ടതെന്നും ചിദംബരം ചൂണ്ടിക്കാട്ടി.