ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 430 വിമാനങ്ങള്‍ റദ്ദാക്കുകയും ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടയ്ക്കുകയും ചെയ്തു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നിവയുള്‍പ്പെടെ പ്രധാന ഇന്ത്യന്‍ വിമാനക്കമ്പനികളും നിരവധി വിദേശ വിമാനക്കമ്പനികളും വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിമാന കമ്പനികള്‍ വ്യാഴാഴ്ച 430 വിമാനങ്ങള്‍ റദ്ദാക്കി, ഇത് രാജ്യത്തെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ 3% വരും. പാകിസ്ഥാന്‍ കമ്പനികള്‍ 147 വിമാനങ്ങള്‍ (17%) റദ്ദാക്കി.
സിവിലിയന്‍ വിമാനങ്ങള്‍ യാത്ര ഒഴിവാക്കിയതിനാല്‍ പാകിസ്ഥാനും ഇന്ത്യയുടെ പടിഞ്ഞാറന്‍ ഇടനാഴിയും (കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെ) വരെ വിമാന ആകാശപാത ശൂന്യമായിരുന്നുവെന്ന് ഫ്‌ലൈറ്റ്‌റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. ആക്രമണത്തോടെ അന്താരാഷ്ട്ര വിമാനക്കമ്പനികളുള്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തിയിരുന്നു, പകരം മുംബൈ, അഹമ്മദാബാദ് വഴിയാണ് വിമാനങ്ങള്‍ പറന്നത്.
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സായുധ സേനാ ഉദ്യോഗസ്ഥര്‍ക്ക് ടിക്കറ്റ് റദ്ദാക്കലിന് പൂര്‍ണ റീഫണ്ടും ഒറ്റത്തവണ ഫീസ് ഇളവോടെ 2025 ജൂണ്‍ 30 വരെ റീഷെഡ്യൂളിംഗ് സൗകര്യവും പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ ബുധനാഴ്ച എക്‌സില്‍ പോസ്റ്റ് ചെയ്തു. സമാനമായ ഒരു പോസ്റ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസും പങ്കിട്ടു.