ന്യൂഡല്‍ഹി– ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് ഭീകരരെ വധിച്ചു. കെല്ലര്‍ വനമേഖലയിലാണ് വെടി വെപ്പ് നടന്നത്. ജമ്മുകശ്മീര്‍ പോലീസും സി.ആര്‍.പി.എഫും സംയുക്തമായാണ് പരിശോധന നടത്തിയത്. തിരച്ചിലില്‍ നിരവധി വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ ഷാഹിദ് കുട്ടേ (എ കാറ്റഗറി ഭീകരന്‍)യും ഉള്‍പ്പെടുന്നു. ഭീകരസംഘടനയിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ആക്രമണങ്ങള്‍ നടപ്പാക്കുന്നതിനും നേത്രത്വം നല്‍കുന്നയാളാണ് കുട്ടെയെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ രണ്ടാമന്‍ അദ്‌നാന്‍ ഷാഫി ധര്‍, മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പഹല്‍ഗാം ആക്രമണത്തിനു ശേഷം ഭീകര്‍ക്കു നേരെ ഇന്ത്യയുടെ മിന്നലാക്രമണമായ ഓപ്പറേഷന്‍ സിന്ദൂരില്‍ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ച സൈന്യത്തിന്റെ പുതിയ നടപടിയാണ് ഓപ്പറേഷന്‍ കെല്ലര്‍. വനത്തില്‍ ഒളിച്ചു കഴിയുന്ന ലഷ്‌കര്‍ ഭീകരരെ ലക്ഷ്യമിട്ടാണ് ഈ ഓപ്പറേഷന്‍ നടത്തുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വെടിവെപ്പിന് ശേഷമാണ് ഭീകരരെ വധിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഓപ്പറേഷന്‍ കെല്ലര്‍ പ്രഖ്യാപിച്ചത്. വനമേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരം രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന് ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.