ന്യൂഡൽഹി– ഭരണഘടന ഭേദഗതി ബില്ല് അവതരിപ്പിച്ചതിനെ തുടർന്നുള്ള പ്രതിഷേധം തുടരുന്നതിനിടെ ഓൺലൈൻ ഗെയിമിങ് ബില്ല് പാസാക്കി ലോക്‌സഭ. ഇന്നു വൈകിട്ട് 5 മണിക്ക് ചേർന്ന യോഗത്തിൽ അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബില്ലാണ് ചർച്ച കൂടാതെ പാസാക്കിയത്.
ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് പ്രധാനമായും ഈ ബില്ലിന്റെ ലക്ഷ്യം. ഓൺലൈൻ വാതുവെപ്പ് ആപുകൾക്ക് പ്രമോഷൻ നൽകുന്ന സിനിമാതാരങ്ങൾ അടങ്ങുന്ന സെലിബ്രിറ്റികൾക്കെതിരെ കേസെടുക്കാനും ഈ ബില്ലിലൂടെ സാധിക്കും. ഇത്തരം കേസുകളിൽ ഏകദേശം മൂന്നുവർഷം തടവും ഒരു കോടിയോളം രൂപ പിഴയും ലഭിക്കാം. കൂടാതെ 40 ശതമാനം ജിഎസ്ടിയും ഇത്തരം ഓൺലൈൻ ഗെയിമുകൾക്ക് ഏർപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group