ഇന്ത്യ– പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ജമ്മുകശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായി തുടരുന്നു. അതിര്‍ത്തി പ്രദേശങ്ങളായ പൂഞ്ച്, അഖ്‌നോര്‍, രജൗരി, ജമ്മു തുടങ്ങി പ്രദേശങ്ങളിലൊന്നും അര്‍ധരാത്രിക്ക് ശേഷം പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായില്ല. അമൃത്സറില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഞായറാഴ്ച രാവിലെയും ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം.
മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന ട്രംപിന്റെ അവകാശ വാദത്തിന് പിന്നാലെ, വെടി നിര്‍ത്തല്‍ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും രാഗത്തെത്തിയിരുന്നു. സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും കര, വ്യോമ, നാവിക സൈനിക നടപടികളെല്ലാം നിര്‍ത്തിവെച്ചു.