ന്യൂഡൽഹി– ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ത്യൻ സൈന്യത്തിലെ ഹിന്ദുക്കളല്ലാത്തവരെ സൈന്യത്തിൽ നിന്ന് ഒഴിവാക്കുമെന്ന് അവകാശപ്പെടുന്ന വീഡിയോ എഐ നിർമ്മിതമാണെന്ന് വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ഈ ക്ലിപ്പിൽ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ദ്വിവേദി സംസാരിക്കുന്നതിന്റെ രൂപം കൃത്രിമമായി മാറ്റിയതാണ്.
കാവിവൽക്കരണത്തിന്റെ ഭാഗമായി അഹിന്ദു ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറക്കാൻ സൈന്യം ഉദ്ദേശിക്കുന്നു എന്നാണ് വീഡിയോയിൽ പറയുന്നത്. പാകിസ്താൻ പ്രൊപഗണ്ട അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പിബിഐ സ്ഥിരീകരിച്ചു. ദ്വി ക്വിന്റ്, ആൾട്ട് ന്യൂസും ഫാക്ട് ചെക്കിങ്ങ് നടത്തി വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



