ശ്രീനഗർ– പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിലെ തീവ്രവാദ ആക്രമണം എന്‍.ഐ.എ പുനരാവിഷ്‌കരിച്ചു. ബൈസരന്‍ വാലിയിലെ പൈന്‍മരക്കാട്ടില്‍ നിന്ന് ഭീകരര്‍ എത്തി വെടിയുതിര്‍ത്തതും രക്ഷപ്പെട്ടതുമാണ് പുനരാവിഷ്‌കരിച്ചത്. ഭീകരാക്രമണ കേസ് എന്‍.ഐ.എ ഏറ്റെടുത്ത പശ്ചാത്തലത്തില്‍ ആയിരുന്നു പുനരാവിഷ്‌കരണം.
പഹല്‍ഗാം ഭീകരാക്രമണ സമയത്ത് സംഭവസ്ഥത്ത് ഉണ്ടായിരുന്ന സിപ്പ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ തുടരുകയാണ്. രാത്രി വീട്ടുകാര്‍ സ്റ്റേഷനില്‍ പോയെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കാമെന്നാണ് പോലീസിന്റെ മറുപടി. ഭീകരാക്രമണത്തിന് ശേഷം വനത്തിലേക്ക് രക്ഷപ്പെട്ടവര്‍ക്കായുള്ള പോലീസിന്റെയും സൈന്യത്തിന്റെയും തിരച്ചില്‍ തുടരുന്നു. തീവ്രവാദികളെ ജീവനോടെ പിടിക്കാന്‍ ശ്രമിക്കണമെന്ന് പോലീസിനും സൈന്യത്തിനും നിര്‍ദേശമുണ്ട്.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പാക് പ്രകോപനമുണ്ടായി. നിയന്ത്രണ രേഖയോട് ചേര്‍ന്ന മൂന്ന് മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗര്‍, ഗന്ദര്‍ബല്‍ ജില്ലകളില്‍ പുറത്ത് നിന്നുള്ള ആളുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ താഴ്വരയില്‍ കനത്ത ജാഗ്രത തുടരുകയാണ്. 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷാ മുന്‍കരുതലായി അടച്ചിട്ടു. പോപ്പുലര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാ ഗുല്‍മര്‍ഗ്, സോനമര്‍ഗ് ഇപ്പോഴും വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്