ന്യൂഡൽഹി– ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി (സി.ജെ.ഐ) ജസ്റ്റിസ് ഭൂഷണ്‍ ആര്‍. ഗവായിയെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജയ് ഖന്ന മെയ് 13ന് വിരമിക്കും. അദ്ദേഹമാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തത്. ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസായിട്ട് മെയ് 14ന് ജസ്റ്റിസ് ഗവായി സത്യപ്രതിജ്ഞ ചെയ്യും. 2025ല്‍ വിരമിക്കേണ്ട അദ്ദേഹം 6 മാസം മാത്രമേ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയുള്ളൂ.
2019ലാണ് ജസ്റ്റിസ് ഗവായി സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും മുന്‍ കേരള, ബീഹാര്‍ ഗവര്‍ണറുമായിരുന്ന ആര്‍.എസ് ഗവായിയുടെ മകനാണ് അദ്ദേഹം. 2010ല്‍ കെ.ജി ബാലകൃഷ്ണന്‍ വിരമിച്ചതിനുശേഷം സുപ്രീംകോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയായിരിക്കും ജസ്റ്റിസ് ബി.ആര്‍ ഗവായ്.
2003 നവംബര്‍ 14ന് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005ല്‍ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. ബോംബെയിലെ ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ സീറ്റിലും നാഗ്പൂര്‍, ഔറംഗാബാദ്, പനാജി, എന്നിവിടങ്ങളിലെ ബെഞ്ചുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2019 മെയ് 24ന് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.