ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. രണ്ടുപേർ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ബുരാരി ഏരിയയിൽ ഓസ്കർ പബ്ലിക് സ്കൂളിന് സമീപം പുതുതായി പണിതീർത്ത നാലുനിലക്കെട്ടിടമാണ് തിങ്കളാഴ്ച രാത്രി തകർന്നുവീണത്.
ഒമ്പതോളം അഗ്നിശമന സേന യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിനു കാരണമെന്ന് ഡൽഹി ഫയർ സർവീസ് ചീഫ് അതുൽ ഖാർഗ് പറഞ്ഞു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കേജരിവാള്‍ പറഞ്ഞു.