ന്യൂഡൽഹി– രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പുതിയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഓഗസ്റ്റ് 24ന്, വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.ഡൽഹിയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുക.
പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് മാറ്റിവെച്ച ചടങ്ങിനാണ് പുതിയ തിയതി തീരുമാനിക്കപ്പെട്ടത്. എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തീകരിച്ച് ക്യു.എം.സി (ഖാഇദെ മില്ലത്ത് കൺസ്ട്രക്ഷൻ) ഉദ്ഘാടനത്തിന് ഒരുങ്ങിയതായി ദേശീയ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
ചടങ്ങിൽ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കളും പങ്കെടുക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. പുതിയ ആസ്ഥാനം, പാർട്ടിയുടെ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി ഇടപെടാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ ചരിത്രത്തിലൊരു പുതിയ അധ്യായമാകും ഡൽഹിയിലെ ഈ ആസ്ഥാനമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.