സോലാപൂർ– മഹാരാഷ്ട്രയിലെ സോലാപുരിൽ മൂന്നു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചുകൊന്ന് അമ്മയുടെ കാമുകൻ. ഉറങ്ങിക്കിടന്ന തന്റെ
ഉറങ്ങിക്കിടന്ന തൻ്റെ ദേഹത്ത് മലമൂത്രവിസർജ്ജനം നടത്തിയെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കൊന്നത്. മൂന്നു വയസ്സുകാരനായ ഫർഹാൻ എന്ന കുട്ടിയാണ് അമ്മയുടെ കാമുകനായ മൗലാലിയുടെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
ഫർഹാനും അമ്മയും മൗലാലിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവദിവസം പ്രതിയുടെ കൂടെ കിടന്നുറങ്ങിയ കുട്ടി അബദ്ധത്തിൽ മൗലാലിയുടെ ദേഹത്ത് മലമൂത്രവിസർജ്ജനം നടത്തുകയായിരുന്നു.
തുടർന്ന് ദേഷ്യത്തിലായ പ്രതി കുട്ടിയെ മർദ്ദിക്കുകയും നിലവിളി പുറത്ത് അറിയാതിരിക്കാൻ വായ മൂടിപ്പൊത്തി. മർദ്ദനത്തിന് ഇരയായ ഫർഹാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെ മരണം സ്ഥികരിക്കുകയും ചെയ്തു.
അസുഖം മൂലമാണ് കുട്ടി മരിച്ചതെന്ന് പറഞ്ഞ് ഡോക്ടർമാരെ കബളിപ്പിക്കാൻ ശ്രമിച്ച എങ്കിലും പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവും ക്രൂരമായ മർദ്ദനവുമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൊലപാതകം തെളിഞ്ഞത്.
പ്രതിയായ മൗലാലിയെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.



