അസം– ശിലാസ്ഥാപന ചടങ്ങില്‍ ചുവന്ന റിബണും ഉയരമുള്ള വാഴകളും വെക്കാത്തതിന് എം.എല്‍.എ ഷംസുല്‍ഹുദ കോണ്‍ട്രാക്ട് ജീവനക്കാരനെ മര്‍ദ്ദിച്ചു. പിന്നീട് മാപ്പ് പറഞ്ഞു. ഉയരം കുറഞ്ഞ വാഴകളില്‍ റിബണ്‍ കെട്ടിയത് കാരണം മുറിക്കാന്‍ കുനിയേണ്ടി വന്നതാണ് എം.എല്‍.എ യെ പ്രകോപിപ്പിച്ചത്. ജീവനക്കാരനെ പിടിച്ച് വലിച്ച് മര്‍ദ്ദിക്കുകയു വാഴ കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വയറലായതിനെ തുടര്‍ന്ന് എം.എല്‍.എ വ്യാപകമായി
വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു.
ശിലാസ്ഥാപന ചടങ്ങിനുള്ള ഒരുക്കങ്ങളില്‍ എം.എൽ.എ തൃപ്തനായിരുന്നില്ല. കോണ്‍ട്രാക്ടര്‍ അവിനാശ് അഗര്‍വാള ചടങ്ങ് ക്രമീകരണത്തിലെ പിഴവുകള്‍ക്ക് അദ്ദേഹത്തോട് ക്ഷമാപണം നടത്തി. ജീവനക്കാരനെ മര്‍ദ്ദിച്ച് എം.എല്‍.എയുടെ നടപടി വിമർശനത്തിന് ഇടയായതിനെ തുടര്‍ന്ന് അദ്ദേഹവും ക്ഷമാപണം നടത്തി.
ബിലാസ്റ്റിപാറ ഈസ്റ്റ് മണ്ഡലത്തില്‍ ഒരു പഞ്ചായത്തിലെ വിവിധ പ്രവൃത്തികളുടെ തറക്കല്ലിടല്‍ നടത്തുകയായിരുന്നു ഞാന്‍. നേരത്തെ ഞങ്ങള്‍ 11 കോടി രൂപയുടെ തറക്കല്ലിടല്‍ നടത്തിയിരുന്നു. ഇതൊരു പാലം പണിയായതിനാല്‍ ചടങ്ങുകള്‍ കുറച്ചുകൂടി നന്നാക്കി ചെയ്യാന്‍ കരാറുകാരനോട് പറഞ്ഞിരുന്നു പക്ഷെ സംഭവിച്ചത് അങ്ങനെയല്ല, അവിടെ പ്രതികരിക്കാൻ നിർബന്ധിതനായി പോയി, ഷംസുല്‍ഹുദ പറഞ്ഞു.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പൊതുജനമധ്യത്തില്‍ ചെയ്തത് ശരിയായില്ല, തന്റെ പ്രവൃത്തിയില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ തേങ്ങയുടക്കാന്‍ ഇഷ്ടികകളോ കല്ലുകളോ നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. തേങ്ങ ഉടക്കാന്‍ അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടതായി വന്നെന്നും അദ്ദേഹം പറഞ്ഞു.