Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    • തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    • ഹരിയാനയിൽ പള്ളിക്ക് തീയിട്ടു; ആക്രമണം നടന്നത് വിശ്വാസികൾ ഉറങ്ങിക്കിടക്കുമ്പോൾ​
    • ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍
    • വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഹരിയാനയിൽ പള്ളിക്ക് തീയിട്ടു; ആക്രമണം നടന്നത് വിശ്വാസികൾ ഉറങ്ങിക്കിടക്കുമ്പോൾ​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/03/2026 India Crime 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പൽവാൾ– ഹരിയാനയിലെ പൽവാൾ ജില്ലയിലുള്ള തിക്രി ബ്രാഹ്മണ ഗ്രാമത്തിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അജ്ഞാതരായ ഒരു സംഘം പള്ളിയുടെ ജനൽ തകർത്ത് അകത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. റമദാനിലെ അവസാന പത്തുദിവസത്തെ ഇഅ്തികാഫിനായി പള്ളിയിൽ കഴിഞ്ഞിരുന്ന വിശ്വാസികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഈ ക്രൂരകൃത്യം. എന്നാൽ, തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വിശ്വാസികൾ ഉണർന്ന് പ്രതിരോധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
    ​
    മാർച്ച് 11-ന് പുലർച്ചെ 1.25-ഓടെയാണ് സംഭവം നടന്നതെന്ന് പള്ളി ഇമാം സുബൈർ നൽകിയ പരാതിയിൽ പറയുന്നു. ഇമാമിനെ കൂടാതെ ഇഖ്ബാൽ, ഹനീഫ്, സുഹൈൽ എന്നിവരാണ് ആ സമയം പള്ളിയിൽ ഉണ്ടായിരുന്നത്. പള്ളിക്കുള്ളിൽ പുകയും ചൂടും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. ഗ്രാമവാസികൾ ഉടനടി സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. സംഭവത്തിൽ പള്ളി ഇമാമിൻ്റെ പരാതി പ്രകാരം രാംരൂപ് എന്നയാൾക്കും കണ്ടാലറിയാവുന്ന മറ്റ് ചിലർക്കുമെതിരെ സദർ പോലീസ് കേസെടുത്തു.
    ​

    പൽവാൾ പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ലയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷ്യൽ ക്രൈം യൂണിറ്റും സൈബർ സെല്ലും അന്വേഷണത്തിൽ പങ്കുചേരുന്നുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. മത സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വക്താവ് സഞ്ജയ് കുമാർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​പ്രദേശത്ത് നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ അഞ്ചിലധികം പോലീസ് സംഘങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മുൻപ് 2025-ലും സമാനമായ രീതിയിൽ മതപരിവർത്തന ആരോപണം ഉന്നയിച്ച് ഇവിടെ സംഘർഷമുണ്ടാക്കാൻ ശ്രമം നടന്നിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hariyana India masjid fire attempt murder attempt Ramadan
    Latest News
    ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    13/03/2026
    തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    13/03/2026
    ഹരിയാനയിൽ പള്ളിക്ക് തീയിട്ടു; ആക്രമണം നടന്നത് വിശ്വാസികൾ ഉറങ്ങിക്കിടക്കുമ്പോൾ​
    13/03/2026
    ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍
    13/03/2026
    വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.